കുറ്റ്യാടി: അനശ്വര ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കി കുറ്റ്യാടിയില്‍ ഗാനസന്ധ്യ
സംഘടിപ്പിക്കുന്നു. സബര്‍മതി സാംസ്‌കാരിക വേദി കുറ്റ്യാടിയാണ് സംഘാടകര്‍. 25 ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ കുറ്റ്യാടി എംഐയുപി സ്‌കൂളില്‍ സംഗീത പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനരചയിതാവ് ഇ.വി.വത്സന്‍ ഉദ്ഘാടനം ചെയ്യും. ജില്ലക്കകത്തും പുറത്തും നിന്നായി പ്രഗല്‍ഭരായ പതിനാറോളം ഗായകര്‍ ജയചന്ദ്രന്‍ പാടി അവിസ്മരണീയമാക്കിയ ഗാനങ്ങള്‍ ആലപിക്കും. ഗായകന്‍ ജയചന്ദ്രന് സബര്‍മതിയുടെയും കുറ്റ്യാടിയുടെയും സ്മൃതിയായിരിക്കും പരിപാടിയെന്ന് സബര്‍മതി ഭാരവാഹികളായ എസ്.ജെ.സജീവ് കുമാര്‍, ബാലന്‍ തളിയില്‍, വി.വിജേഷ് തുടങ്ങിയവര്‍ പറഞ്ഞു.
