
മണിയൂര്‍: പി.എസ്.സി പരീക്ഷക്ക് ഉദ്യോഗാര്‍ഥികളെ സജ്ജരാക്കാന്‍ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയില്‍ പരിശീലനം
ആരംഭിച്ചു. കോഴിക്കോട് ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പാള്‍ വി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. അനില്‍ കുമാര്‍ നൊച്ചിയില്‍ അധ്യക്ഷത വഹിച്ചു
കോഴിക്കോട് ഗവ.പോളിടെക്‌നിക് മുന്‍ പ്രിന്‍സിപ്പാളും കരിയര്‍ ഗൈഡന്‍സ് വിദഗ്ധനുമായ കെ.പി.രാജീവന്‍ ക്ലാസെടുത്തു .
സൈദ് കുറുന്തോടി, രാജീവന്‍ കണ്ണമ്പത്ത്, ടി.പി.രാജീവന്‍, കെ.എം.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി.അബ്ദുള്‍ റഷീദ് സ്വാഗതവും കെ.എം.കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.