ചാനിയം കടവ്: പുലയര്‍കണ്ടി തേവര്‍വെള്ളന്‍ മുത്തപ്പന്‍ ക്ഷേത്രത്തിലെ
ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയംകടവ് ഫെസ്റ്റിന്റെ ഏഴാം ദിവസം മെഗാ ഇനങ്ങള്‍ അരങ്ങേറി. മെഗാ തിരുവാതിര, കൈകൊട്ടി കളി, ഒപ്പന എന്നിവ ദൃശ്യവിരുന്നായി. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ 77 കലാകാരികള്‍ അണിനിരന്നു.
തിരുവാതിരയില്‍ 34 പേരും കൈകൊട്ടി കളിയില്‍ 16 പേരും ഒപ്പനയില്‍ 27 പേരും രംഗത്തെത്തി. ഇവ ഏവരും ആസ്വദിച്ചു. ഫെസ്റ്റ് 23ന് സമാപിക്കും. 24 നാണ് ക്ഷേത്രോത്സവ സമാപനം.