ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.കെ.ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മകുട്ടി എംഎല്‍എ അധ്യക്ഷനാവും. സേഫ് ഡപ്പോസിറ്റ് ലോക്കര്‍ ജോ. രജിസ്ട്രാര്‍ എന്‍.എം.ഷീജ ഉദ്ഘാടനം ചെയ്യും.
ഇ.കെ.വിജയന്‍ എംഎല്‍എ മുഖ്യാതിഥിയാവും. മണിയൂര്‍ പഞ്ചായത്തും തിരുവള്ളൂര്‍ വില്ലേജും പരിധിയായിട്ടാണ് ബാങ്ക് പ്രവര്‍ത്തിച്ചു വരുന്നത്. ഈ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഇതിനകം ബാങ്കിന്റെ സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ, കുടുംബശ്രി യുനിറ്റുകള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ എന്നിവ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
തിരുവള്ളൂരില്‍ ഒരു നീതി മെഡിക്കല്‍ സ്റ്റോറും പതിയാരക്കരയില്‍ വളം ഡിപ്പോയും ബാങ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ബാങ്കിന് 6717 എ ക്ലാസ് മെമ്പര്‍മാരും 15122 ബി ക്ലാസ് മെമ്പര്‍മാരും 16932 ഡി ക്ലാസ് മെമ്പര്‍മാരും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി മന്തരത്തൂര്‍ ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ബാങ്ക് നിക്ഷേപത്തിന്റെ 75 ശതമാനം വരെ വായ്പ നല്‍കിയിട്ടുണ്ട്. ഓവര്‍ഡ്യൂ റേറ്റ് 9.7 ശതമാനവുമാണ്. മന്തരത്തൂര്‍ ബാങ്കിന്റെ സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കുറുന്തോടിയില്‍ ശാഖ ആരംഭിക്കുന്നത്. ഉദ്ഘാടന ഭാഗമായി ഞായറാഴ്ച പകല്‍ നാലിന് കുറുന്തോടിയില്‍ വിളംബര ഘോഷയാത്രയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി കെ.കെ.ഷാജി, ഡയരക്ടര്‍മാരായ സി.വിനോദന്‍, പി.അനിത എന്നിവരും പങ്കെടുത്തു.