കണക്കിന് ഭൂമി കയ്യേറിയവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുക, കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍എല്‍ നേതൃത്വത്തില്‍ 28ന് വടകര ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടക്കും.
വടകര നട്ട് സ്ട്രീറ്റിലുള്ള ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടക്കുന്ന സമരം ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ ഉല്‍ഘാടനം ചെയ്യും. സംസ്ഥാന കൗണ്‍സിലര്‍ സി എഛ് ഇബ്രാഹിം ഹാജി, നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.ജി.ലത്തീഫ് ജനറല്‍ സെക്രട്ടറി രവി പുറ്റങ്കി, ട്രഷറര്‍ ഇ.കെ.പോക്കര്‍, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നൗഷാദ് വേളം, ജനറല്‍ സെക്രട്ടറി മുഹമ്മദ് നാറാണത്ത്, വടകര മുനിസിപ്പല്‍ പ്രസിഡന്റ് എം.പി.അബ്ദുള്ള, ജനറല്‍ സെക്രട്ടറി മിഖ്ദാദ് തയ്യില്‍ എന്നിവര്‍ സംസാരിക്കും.