കക്കട്ടിൽ: കേന്ദ്ര അവഗണനക്കെതിരെ ഫെബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി
ഓഫീസ് മാർച്ചിന്റെ പ്രചരണാർഥം സിപിഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽ നട പ്രചാരണ ജാഥ കക്കട്ട് ടൗണിൽ സമാപിച്ചു.
ജാഥ ലീഡർ ഏരിയാ സെക്രട്ടറി കെ.കെ. സുരേഷിന്റെയും സിപിഎം നേതാവ് പി.സി. ഷൈജുവിന്റെയും നേതൃത്വത്തിൽ എത്തിയ ജാഥ പാർട്ടി നേതാക്കളും പ്രവർത്തകരും സ്വികരിച്ചു.
തുടർന്ന് നടന്ന സമ്മേളം കെ.എൻ. രാധാകൃഷ്ണൻ കക്കോടി ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ്, പി.സി. ഷൈജു, എം.കെ.ശശി, കെ.കെ. ദിനേശൻ മുതലായവർ പ്രസംഗിച്ചു.