വടകര: വില്യാപ്പള്ളി അരയാക്കൂല്‍താഴെ വീടിനു തീപിടിച്ച് വയോധിക വെന്തുമരിച്ചു. വില്യാപ്പള്ളി യുപി സ്കൂളിന് സമീപം കായക്കൂല്‍താഴക്കുനി നാരായണിയാണ്
(85) മരിച്ചത്. വില്യാപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ.മോഹനന്റെ അമ്മയാണ് നാരായണി.
ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. തീ പിടുത്തമുണ്ടായതെങ്ങിനെയെന്ന് വ്യക്തമല്ല. ഈ സമയം വയോധിക മാത്രമേ വീട്ടില്‍
ഉണ്ടായിരുന്നുള്ളു. തീകത്തുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് നാരായണിയെ രക്ഷപ്പെടുത്താനായില്ല. അപ്പോഴേക്കും വീടിന്റെ സെന്‍ട്രല്‍ ഹാള്‍ പൂര്‍ണമായും തീ വീഴുങ്ങിയിരുന്നു. മുറിയിലെ സോഫ ഉള്‍പെടെയുള്ള ഫര്‍ണിച്ചറും
സീലിംഗും കത്തിനശിച്ചു. പിന്നീട് വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.
ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മുന്‍ പഞ്ചയാത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.കെ.മോഹനന്‍ ഏക മകനാണ്. മരുമകള്‍: മോളി (അധ്യാപിക, മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍). വടകര പോലീസ് സ്ഥലത്തെത്തി.