വടകര: ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്ദുല്‍ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാര്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ഒരു ഭരണകൂടത്തിനും വിസ്മരിക്കാന്‍ കഴിയില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
പ്രസ്താവിച്ചു. ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗമാകമാനം കാവിവല്‍ക്കരിക്കുന്നതിനുള്ള അതിതീവ്ര ശ്രമവുമായിട്ടാണ് മോദി ഭരണകൂടം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഗുണമേന്മയുള്ളതും മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതുമായ വിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിനുള്ള ശ്രമമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ
ക്യാമ്പസുകള്‍ ക്രിമിനല്‍ കേന്ദ്രങ്ങളായി മാറുന്നത് ആശങ്കാജനകമാണെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ലാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നതപൊതുവിദ്യാഭ്യാസ മന്ത്രിമാര്‍ സംസ്ഥാനത്തിന് അപമാനമായി മാറിയിരിക്കുന്നു. കേന്ദ്രത്തിലെ കാവിവത്കരണത്തേയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് വത്കരണത്തേയും ഒരുപോലെ എതിര്‍ക്കേണ്ടതാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വടകര എംഎല്‍എ കെ.കെ.രമ മുഖ്യാതിഥിയായി. ജിസിടിഒ പ്രസിഡന്റ് പ്രൊഫ.ഡോ.ഗ്ലാഡ്‌സണ്‍ രാജ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമേഖലയുടെ മൂല്യക്ഷയം, അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍, ഉന്നത വിദ്യാഭ്യാസ
മേഖലയിലെ ദൗര്‍ബല്യങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രൊഫ. ഡി ലിയാഖത്ത് അലി സ്വാഗതഭാഷണം നിര്‍വഹിച്ചു. കെപിസിസി സെക്രട്ടറി ഐ മൂസ, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, കെഎസ്‌യു ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കട്ടിയത്ത്, കേരള എന്‍ജിഒ അസോസിയേഷന്‍ പ്രതിനിധി ശ്രീ കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്വതന്ത്യാധികാരമുള്ള ജുഡിഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനത്തില്‍ ജിസിടിഒ ട്രഷറര്‍ ശ്രീ ഷിനില്‍ ജെയിംസ് നന്ദി പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ

വടകര എംഎല്‍എ കെ.കെ.രമ മുഖ്യാതിഥിയായി. ജിസിടിഒ പ്രസിഡന്റ് പ്രൊഫ.ഡോ.ഗ്ലാഡ്‌സണ്‍ രാജ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമേഖലയുടെ മൂല്യക്ഷയം, അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍, ഉന്നത വിദ്യാഭ്യാസ
