കല്ലാച്ചി: ചേലക്കാട് എല്‍പി സ്‌കൂള്‍ 100-ാം വാര്‍ഷികാഘോഷം ഇ.കെ.വിജയന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി ഉപഹാര സമര്‍പ്പണം നടത്തി.
നാദാപുരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.നാസര്‍, സ്വാഗത സംഘം ചെയര്‍മാന്‍ & വാര്‍ഡ് മെമ്പര്‍ എ.കെ. ബിജിത്ത്, പഞ്ചായത് അംഗം സജിത സുധാകരന്‍, സിനിമ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ, പ്രധാനാധ്യാപിക ലില്ലി കോച്ചേരി, ആര്‍.നാരായണന്‍, കെ.എം.രാജന്‍, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ പി.കെ.നാണു, എ. മോഹനന്‍, പിടിഎ പ്രസിഡന്റ് വി.കെ. സജു എന്നിവര്‍ സംസാരിച്ചു.