വടകര: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മണിയൂരില്‍ യുവാവ് എക്‌സൈസ് പിടിയില്‍. മണിയൂര്‍ ചങ്ങരോത്ത്
കടവത്ത് നിവാസില്‍ മുഹമ്മദ് ഷഫാദാണ് (36) പിടിയിലായത്. ഇയാളില്‍ നിന്ന് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷും പാര്‍ട്ടിയും ചേര്‍ന്ന് 2.936 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മ്രണിയൂര്‍ എന്‍ജിനീയറിങ് കോളജ്, എംഎച്ച്ഇഎസ് കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളെ കുറിച്ച് വിവരം കിട്ടിയ എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അട്ടക്കുണ്ട്-ചെരണ്ടത്തൂര്‍ റോഡില്‍ നിന്നാണ് മുഹമ്മദ് ഷഫാദ്
പിടിയിലാവുന്നത്. താമരശേരിയില്‍ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. നേരത്തെ ഗള്‍ഫിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ സുരേഷ് കുമാര്‍ സി.എം, ഷൈജു പി.പി, ഉനൈസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷിരാജ്. കെ, ജിജു.കെ.എം, മുസ്ബിന്‍. ഇ എം ,തുഷാര. ടി പി,സിഇഒ, ഡ്രൈവര്‍ പ്രജീഷ്. ഇ കെ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.