Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

വിദ്യാര്‍ഥികളെ പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍

February 21, 2025
in വിദ്യാഭ്യാസം
A A
വിദ്യാര്‍ഥികളെ പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍
Share on FacebookShare on Twitter

വളയം: ഒരു വിദ്യാര്‍ഥി തന്റെ പഠനത്തിന്റെ അടിത്തറ നിര്‍മിക്കുന്നത് എല്‍പി, യുപി ക്ലാസുകളിലാണെന്നും അവരെ പൂര്‍ണമായി പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. വളയം യുപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ലോഗോ പ്രകാശനവും സ്പീക്കര്‍ നിര്‍വഹിച്ചു.
വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കിയുള്ള അധ്യാപനമാണ് വേണ്ടത്. കേരളത്തിലെ വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ നേരിടാന്‍ സജ്ജരാക്കേണ്ടതുണ്ട്. അതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 33 വര്‍ഷത്തെ അധ്യാപന സേവനത്തിനു ശേഷം വിരമിക്കുന്ന കെ.കെ.സജീവ് കുമാറിനെ ആദരിച്ചു. സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദ് മുഖ്യാതിഥിയായി. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അംഗന്‍വാടി വര്‍ണോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.
എം.കെ.അശോകന്‍, ടി.സജീവന്‍, വി.പി. ബാലകൃഷ്ണന്‍, കെ.എന്‍.ദാമോദരന്‍, കെ.ചന്ദ്രന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, സി.എച്ച്.ശങ്കരന്‍, ടി.ടി.കെ.ഖാദര്‍ ഹാജി, പി.കെ.രാധാകൃഷ്ണന്‍, ഇ.കെ.സുനില്‍കുമാര്‍, സി.ലിജിബ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക വി.കെ.അനില സ്വാഗതവും പ്രദീപ്കുമാര്‍ പള്ളിത്തറ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ഡെന്റല്‍ അസോസിയേഷന്‍ വടകരക്ക് പുതിയ സാരഥികള്‍

ഡെന്റല്‍ അസോസിയേഷന്‍ വടകരക്ക് പുതിയ സാരഥികള്‍

5 months ago
യുവകലാസാഹിതിയുടെ എം.ടി അനുസ്മരണം: സമാപനം 17 ന്

യുവകലാസാഹിതിയുടെ എം.ടി അനുസ്മരണം: സമാപനം 17 ന്

4 months ago
കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു; മികവുത്സവം ശ്രദ്ധേയമായി

കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു; മികവുത്സവം ശ്രദ്ധേയമായി

3 months ago

ഗാസ സമാധാനത്തിലേക്ക്; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസും ഇസ്രായേലും

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal