Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദ്രോഹകരമായ ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

February 21, 2025
in പ്രാദേശികം
A A
ദ്രോഹകരമായ ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
Share on FacebookShare on Twitter

വില്യാപ്പള്ളി: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന പാവപ്പെട്ടവരുടെ ചുമലില്‍ അമിതഭാരം

കയറ്റി വെക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളും ഭൂനികുതി വര്‍ധനവും പിന്‍വലിക്കണമെന്ന് കെപിസിസി മെമ്പര്‍ കെ.ടി. ജയിംസ് പറഞ്ഞു. പാവങ്ങള്‍ക്ക് നികുതി ഭാരം നിരന്തരം ചുമത്തുകയും കെ.വി.തോമസിനും പിഎസ്.സി മെമ്പര്‍മാര്‍ക്കും അമിതമായ പരിഗണന നല്‍കുകയും ചെയ്യുന്നത് ഇടതുപക്ഷമെന്ന് പറയുന്ന സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനുമെതിരെ വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വില്ലേജ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.

പൊന്നാറത്ത് മുരളീധരന്‍, വി.ചന്ദ്രന്‍, എന്‍.ബി.പ്രകാശ് കുമാര്‍, എന്‍.ശങ്കരന്‍ , എം.പി.വിദ്യാധരന്‍, ദിനേശ് ബാബു കൂട്ടങ്ങാരം, സുരേഷ് പടിയുള്ളതില്‍, അജ്മല്‍ മേമുണ്ട, ഷീല പത്മനാഭന്‍, അമീര്‍.കെ.കെ, രജീഷ് പുതുക്കുടി,എം.ടി പ്രശാന്ത്, വി.മുരളീധരന്‍, പി.കെ സരള, കെ. ശോഭന, വി.കെ.ബാലന്‍, ടി.എം.രാധാകൃഷ്ണന്‍, സുധീഷ് പുതുക്കുടി എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

കേരളത്തിന് എയിംസ് അനുവദിക്കണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

കേരളത്തിന് എയിംസ് അനുവദിക്കണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

2 months ago

മുക്കാളി നീളം പറമ്പത്ത് ബാലന്‍ അന്തരിച്ചു

5 months ago
അപ്രതീക്ഷിത നീക്കം; ഒടുവില്‍ പി.വി.അന്‍വര്‍ തൃണമൂലില്‍

അപ്രതീക്ഷിത നീക്കം; ഒടുവില്‍ പി.വി.അന്‍വര്‍ തൃണമൂലില്‍

5 months ago
മേമുണ്ട കാടന്‍ പറമ്പത്ത് ബാലന്‍ അന്തരിച്ചു

മേമുണ്ട കാടന്‍ പറമ്പത്ത് ബാലന്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal