വടകര: വികസനത്തിന്റെ പേരില്‍ പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നു സിപിഐ മുട്ടുങ്ങല്‍ ബ്രാഞ്ച് സമ്മേള നം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടുകൂടി പല സ്ഥലങ്ങളിലും നിലവിലിലുള്ള ഗ്രാമീണ റോഡുകളില്‍ നിന്നു ഹൈവേയിലേക്ക് പ്രവേശനം സാധ്യമല്ലാതാവും. ആ രീതിയിലാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളില്‍ വളരെയേറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആയതിനാല്‍ ജനങ്ങളുടെ യാത്രാ സൗകര്യം നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടുള്ളൂവെന്നു സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ ചോറോട്
ലോക്കല്‍ സെക്രട്ടറി പി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.വിജയരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആര്‍.സത്യന്‍ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെക്രട്ടറിയായി കെ രാജീവനെയും അസി. സെക്രട്ടറിയായി തുണ്ടിയില്‍ ബാബുവിനെയും സമ്മേളനം തെരഞ്ഞെടുത്തു.