പാലത്തിന്റെ 2.20 മീറ്റര്‍ നീളമുള്ള അവസാനത്തെ സ്പാനിന്റെ കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തിയായതോടെ പാലം യാഥാര്‍ഥ്യമാവുകയാണെന്ന് പറയാം. പാലത്തിന് വേണ്ടിയുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
60.60 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റ് വര്‍ക്ക് നേരത്തെ പൂര്‍ത്തിയായിരുന്നു.
ഇനിയുള്ളത് അപ്രോച്ച് റോഡിന്റെയും ഭിത്തിയുടേയും പ്രവൃത്തിയാണ്. ഈ ജോലി പരമാവധി വേഗതയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ ഉറപ്പ്. ഇതോടെ ചെക്യാട്, തൂണേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് യാഥാര്‍ഥ്യമാവുന്നത്. പതിറ്റാണ്ടുകളായി ഇന്നാട്ടുകാര്‍ കോണ്‍ക്രീറ്റ് പാലത്തിനായി പരിശ്രമിക്കുകയായിരുന്നു.
ഏറെ കാലത്തെ മുറവിളിക്ക് പര്യവസാനമാവുകയാണ്. കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകാര്‍ക്കും ചേടിയാലക്കടവ് പാലം ആശ്വാസമേകും.