വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് നടത്തി. പി ടി എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ വിപത്തായി മാറിയ ലഹരിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സബീഷ് പറഞ്ഞു.
കൗമാര പ്രായക്കാര്‍ ഉള്‍പെടെ ഏതൊരാളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള മാരക ലഹരി വസ്തുക്കള്‍ വലിയ ഭീഷണിയായെന്നും ഇതിനെതിരെ കൂട്ടായ പ്രതിരോധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഗീതാലക്ഷ്മി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് സി.കെ ക്ലാസെടുത്തു. അഡ്മിനിട്രേറ്റര്‍ ഡോ:വി.ആര്‍.സ്വരൂപ്, എച്ച്. ഹൃദ്യ, രമ്യ സ്വരൂപ് എന്നിവര്‍ സംസാരിച്ചു.