വടകര: ലിങ്ക് റോഡിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്
വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇവിടെ അപകടത്തില്‍ മരിക്കുകയുണ്ടായി. എന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്നോ ട്രാഫിക് പോലീസിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
റോഡ് ഉപരോധം യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍ ഉദ്ഘാടനം ചെയ്തു. ദില്‍രാജ് പനോളി, കാര്‍ത്തിക് ചോറോട്, അജിനാസ് താഴത്ത്, സജിത്ത് മാരാര്‍, ബിതുല്‍ ബാലന്‍, അതുല്‍ ബാബു, ജിബിന്‍ കൈനാട്ടി, ബിപിന്‍ എം.വി,
സിജു പുഞ്ചിരിമില്‍, ശ്രീജിഷ് എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി.