കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരൂരിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനം പദ്ധതി ഫണ്ടിലേക്ക് നാദാപുരം ടിഐഎം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയരക്ടര്‍ സി.മനോജ്കുമാറിന് തുക കൈമാറി. ടിഐഎം കമ്മറ്റി പ്രസിഡന്റ് നരിക്കോളില്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
ഇ.കെ വിജയന്‍ എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, പ്രിന്‍സിപ്പല്‍ ടി.പി.അബ്ദുല്‍ ഗഫൂര്‍, ഹെഡ് മാസ്റ്റര്‍ എന്‍.കെ.അബ്ദുല്‍ സലീം, അഡ്വ. എ.സജീവന്‍, ഇ.സിദ്ദിഖ്, എം.കെ.അഷ്റഫ്, മണ്ടോടി ബഷീര്‍, നസീര്‍ ആനേരി, കരയത്ത് ഹമീദ് ഹാജി, എം.വി.ശ്രീജ, കെ.റംഷീന, എം.താഹിറ, എം.റുഫ്‌സാന, കെ.ഷമീന, നെല്ലിയോട്ട് ബഷീര്‍, കെ.കെ.ഷജീര്‍ എന്നിവര്‍ സംബന്ധിച്ചു.