കൊയിലാണ്ടി: കഴിഞ്ഞ അമ്പതു വര്‍ഷം ബഹ്‌റൈനില്‍ പൂര്‍ണമായോ ഭാഗികമായോ മത-സാമൂഹിക-സംസ്‌കാരിക-
ജീവകാരുണ്യ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ ഓര്‍മത്തണല്‍ 22ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് ഉച്ചയ്ക്ക് കൊയിലാണ്ടി ‘ഇല’ ഓഡിറ്റോറിയത്തില്‍ സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ ഉമര്‍ പാണ്ടികശാലയുടെ ക്ലാസോടെ് കുടുംബ സംഗമത്തിന് തുടക്കം കുറിക്കും. സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കെ.ബാവ, കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ലീഗ് സെക്രട്ടരി
ടി.ടി.ഇസ്മായില്‍, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിസണ്ട് വി.പി ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
സംഗമത്തില്‍ കെഎംസിസയുടെ മുന്‍കാല പ്രവര്‍ത്തകരെ കൂടാതെ ഇപ്പോള്‍ നാട്ടിലുള്ള പ്രവര്‍ത്തകരും പങ്കെടുക്കും. 2017ല്‍ രൂപീകൃതമായ ഈ സംഘടനയ്ക്ക് കേരളത്തിലെ മിക്ക ജില്ലകളിലും പ്രാതിനിധ്യമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ.അബ്ദുള്‍ അസീസ് കാവുംവട്ടം, അലി കൊയിലാണ്ടി, അബ്ദുല്ലക്കോയ, യൂസഫ് കൊയിലാണ്ടി, ഉസ്മാന്‍ ഒഞ്ചിയം, നിസാര്‍ കാഞ്ഞിരോളി എന്നിവര്‍ സംബന്ധിച്ചു.