കണക്കിന് സ്ഥലത്തെ അടിക്കാടുകളും കത്തി നശിച്ചു. ഇന്നലെയാണ് കൃഷിഭൂമിയില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ കൃഷി ഭൂമിയിലെ അടിക്കാടുകളും കരിയിലകളും കത്തിയതിനു പിന്നാലെ റബ്ബര്‍ മരങ്ങളും കത്തി നശിച്ചു. കുറ്റിശ്ശേരി രതീഷ് പാട്ടത്തിനെടുത്ത ഭൂമിയിലെ റബ്ബര്‍ മരങ്ങളും പുന്നത്താനം വീട്ടില്‍ ഫിലിപ്പിന്റെ റബ്ബര്‍ മരങ്ങളുമാണ് കത്തി നശിച്ചത്.
മലയങ്ങാട് പാലത്തിന് മുകളിലാണ് തീ ഉയര്‍ന്നത്. വൈകുന്നേരത്തോടെ തീ വ്യാപകമാവുകയായിരുന്നു. തീപിടിത്തമുണ്ടായതോടെ പാറകള്‍ക്ക് ചൂട് പിടിച്ച് കല്ലുകള്‍ ഉരുണ്ട് താഴെക്ക് പതിക്കുന്നുണ്ട്. നാട്ടുകാര്‍ പച്ചില ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല.
മൂന്ന് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ദിവസങ്ങളോളം തീ പടര്‍ന്ന് പിടിച്ചിരുന്നു. അഗ്‌നി രക്ഷാ സേനയുടെ വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാതെ വന്നതോടെ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പച്ചിലകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.