വടകര: വടകര ബാര്‍ അസോസിയേഷന്‍ രജിസ്‌ട്രേഷന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 22, 23
തിയ്യതികളില്‍ സ്റ്റേറ്റ് ലെവല്‍ ഇന്റര്‍ബാര്‍ അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കും. ഇതിന്റെ ലോഗോപ്രകാശനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ്.മുരളീകൃഷ്ണ, അഡ്വ.എല്‍.ജ്യോതികുമാറിന് നല്‍കി നിര്‍വ്വഹിച്ചു. അഡ്വ. എ.സനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. അബ്ദുള്ള മണപ്പുറത്ത്, അഡ്വ. പി.വി.മുഹമ്മദ് ഷിയാസ്, അഡ്വ. ആനന്ദവല്ലി, അഡ്വ. ഇ.കെ.നാരായണന്‍, എം.പി.സുധീഷ്, പി.എം.വിനു എന്നിവര്‍ സംസാരിച്ചു.
