കക്കൂസ് മാലിന്യവും അറവ് മാലിന്യങ്ങളും ഭക്ഷണാവാശിഷ്ടങ്ങളും തള്ളുന്നത് പതിവായതോടെ ജാഗ്രതാ സമിതിയുമായി നാട്ടുകാര്‍ രംഗത്ത്. പുറമേരി, തുണേരി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സി.എച്ച്.വിജയന്‍ ചെയര്‍മാനും എ.ടി.കെ.ഭാസ്‌കരന്‍ കണ്‍വീനറുമായി 21 അംഗ കമ്മിറ്റിക്ക് രൂപംനല്‍കി.
ദിവസങ്ങള്‍ക്കു മുമ്പ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കുസ് മാലിന്യം പുലര്‍ച്ചെ രണ്ട് മണിക്ക് കരിങ്കല്‍ പാലത്തിനു സമീപം തോട്ടില്‍ തള്ളുമ്പോള്‍ നാട്ടുകാരന്റെ ശ്രദ്ധയില്‍ പെട്ടതോടെ ലോറി അമിത വേഗത്തില്‍ വടകര ഭാഗത്തേക്ക് ഓടിച്ചു പോകുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് നാദാപുരം പോലീസ് സ്റ്റേഷനിലും തുണേരി പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇത് തുടര്‍കഥയായതിനാല്‍ ഉടനടി സിസിടിവി ക്യാമറകളും തെരുവു വിളക്കും സ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ അഡ്വ: പി.പി.ലത അധ്യക്ഷത വഹിച്ചു സി.കെ.അരവിന്ദാക്ഷന്‍, കെ.ഹരിദാസന്‍, എന്‍.എം.രജീഷ്, ചങ്ങോളി പവിത്രന്‍, ഇ.ടി.രജിലേഷ്, പറോള്ളത്തില്‍ വിജയന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. എം.എം.ബാലന്‍ സ്വാഗതം പറഞ്ഞു.