Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആദ്യം അക്രമം നിര്‍ത്തട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പെന്ന് ചെന്നിത്തല

February 19, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരായ നിലപാടാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സ്വീകരിക്കുന്നത്. റാഗിങ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇന്നലെ സിദ്ധാര്‍ത്ഥിന്റെ ഒന്നാം ചരമദിനമായിരുന്നു. സിദ്ധാര്‍ത്ഥിനെ കൊന്നവരെ മുഴുവന്‍ സംരക്ഷിക്കുകയാണ്. ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രവര്‍ത്തിക്കുന്നത്. ആദ്യം അവര് ചെയ്യേണ്ടത് കേരളത്തിലെ ക്യാംപസുകളിലെ റാഗിങ് അവസാനിപ്പിക്കുകയാണ്. റാഗ് ചെയ്യുന്ന എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പും കാര്യങ്ങളും നടത്തുന്നത് അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ തങ്ങളുടെ പോരാട്ടം സിപിഐഎമ്മിനെതിരായ പോരാട്ടമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ ഒരു പരാജയം തന്നെയാണ്. ഒരു നല്ല വ്യവസായ അന്തരീക്ഷവും കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അതിനോടപ്പം ശശി തരൂര്‍ ഉണ്ടാകണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

RECOMMENDED NEWS

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

5 months ago
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാ​ർ പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; നാ​ല് വ​യ​സു​കാ​രി മ​രി​ച്ചു

2 months ago
എളയടം ആലാച്ച്യേത്ത് കുമാരന്‍ അന്തരിച്ചു

എളയടം ആലാച്ച്യേത്ത് കുമാരന്‍ അന്തരിച്ചു

4 days ago

ജീപ്പില്‍ നിന്ന് മകള്‍ തെറിച്ചുവീണു; രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരണപ്പെട്ടു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal