ബത്തേരി: അമ്പലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ്
മരിച്ചു. അമ്പലവയല്‍ കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലില്‍ അഷ്‌റഫിന്റെ മകന്‍ സല്‍മാനുല്‍ ഫാരിസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലാണ് സല്‍മാന്‍ കുഴഞ്ഞുവീണത്. ആദ്യം അമ്പലവയലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അത്യാസന്ന നിലയിലായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന സല്‍മാനുല്‍ ഫാരിസ് ഇന്ന് രാവിലെയാണ് മരിച്ചത്. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.