ചെമ്മരത്തൂര്‍: ക്ഷേത്രാചാരങ്ങള്‍ക്കും ഹിന്ദു വിശ്വാസങ്ങള്‍ക്കുമെതിരെയുള്ള സാമൂഹികവിരുദ്ധരുടെ അക്രമത്തിനെതിരെ
ചെമ്മരത്തൂര്‍ മേക്കോത്ത് മുക്കില്‍ നാളെ (വ്യാഴം) ബിജെപി പൊതുയോഗം. വൈകുന്നേരം നാലിനു നടക്കുന്ന പൊതുയോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വി.വി.രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ സംസാരിക്കും. മേക്കോത്ത് ക്ഷേത്രോത്സവം തടസപ്പെട്ട സാഹചര്യത്തിലാണ് ബിജെപി പൊതുയോഗം.
