Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ തകർക്കാനുള്ള ഗൂഢ ശ്രമം: ഐഎൻഎൽ

February 18, 2025
in പ്രാദേശികം
A A
വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ  തകർക്കാനുള്ള  ഗൂഢ  ശ്രമം:  ഐഎൻഎൽ
Share on FacebookShare on Twitter

വടകര: കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ

തകർക്കാനുള്ള ഗൂഢ ശ്രമത്തിന്റെ കൂടി ഭാഗമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. ഐഎൻഎൽ വടകരയിൽ സംഘടിപ്പിച്ച മതേതര സായാഹ്നവും പ്രതിഷേധ റാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,

കേന്ദ്രം കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിയമ സഭ പ്രമേയം പാസ്സാക്കിയത് ഐഎൻഎൽ കൂടി പങ്കാളിത്തം ഉള്ള ഇടതു പക്ഷ സർക്കാർ ആണെ ന്നിരിക്കെ ഇടതു പക്ഷ സർക്കാരിനെയും സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ന്യൂന പക്ഷ വിരുദ്ധരായി ചിത്രീകരിക്കാൻ ഉള്ള ശ്രമത്തെ ഐഎൻഎൽ ശക്തമായി നേരിടും. അതോടൊപ്പം വഖഫ് ഭേദഗതി ബിൽ കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാവും ജില്ലയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ വി.പി. കുഞ്ഞികൃഷ്ണനെ യോഗത്തിൽ ആദരിച്ചു. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അദ്ദേഹത്തിന് സ്നേഹോപകാരം കൈമാറി. ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ വി. പി.കുഞ്ഞികൃഷ്ണനെ അനുമോദിച്ചു സംസാരിച്ചു.

ജില്ലയിൽ പൊതു പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ നേതാക്കളിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ്‌ വി.പി എന്ന് സമദ് നരിപ്പറ്റ പറഞ്ഞു നാദാപുരത്തും പരിസരത്തും അശാന്തിയുടെ നിഴൽ പരന്നപ്പോൾ സമാധാന ദൂതുമായി ഇറങ്ങി തിരിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്ന് സമദ് നരിപ്പറ്റ പറഞ്ഞു. യോഗത്തിൽ ശ്രീജ നെയ്യാറ്റിൻകര മുഖ്യ പ്രഭാഷണം നടത്തി.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ എം.പി അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ
വി.പി കുഞ്ഞികൃഷ്ണൻ, മുക്കാലക്കൽ ഹംസ, ഹാജി, ഏറാമല ഹംസ ഹാജി, സി.കെ കരിം എന്നിവർ സംസാരിച്ചു. യോഗത്തിൽ മുബാസ്സ് കല്ലേരി സ്വാഗതവും ഷംസീർ മൂന്ന നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ക്രോഡീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞു വിവരം നിഷേധിക്കാന്‍ പാടില്ല: വിവരാവകാശ കമ്മീഷണര്‍

5 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

പോലിസിനു നേരെ കയ്യേറ്റം: 3 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു

3 months ago
ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കുട്ടികളടക്കം നാലുപേര്‍ മരിച്ചു

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കുട്ടികളടക്കം നാലുപേര്‍ മരിച്ചു

5 months ago
മലിനജലം പുറന്തള്ളിയ സ്ഥാപനത്തിന് ആരോഗ്യവിഭാഗത്തിന്റെ പൂട്ട്

മലിനജലം പുറന്തള്ളിയ സ്ഥാപനത്തിന് ആരോഗ്യവിഭാഗത്തിന്റെ പൂട്ട്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal