കലാസാഹിത്യ സംഘം വടകര മേഖലാ കമ്മിറ്റിയും മൂവി ലവേഴ്‌സ് വടകരയും ചേര്‍ന്ന് മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഘട്ടക്ക് ഫിലിം ഫെസ്റ്റിവലിന് നാളെ (ബുധന്‍) തുടക്കം.
മലയാളം ഉപശീര്‍ഷകങ്ങളോടെ സുബര്‍ണ രേഖ, മേഘ ധാക്കാ താരാ, ജുക്തി താക്കോ ഔര്‍ ഗാപ്പോ എന്നീ ഫീച്ചര്‍ സിനിമകളും അമാര്‍ ലെനിന്‍, രാം കിങ്കര്‍ ബെയ്ജ് എ പേഴ്‌സണാലിറ്റി സ്റ്റഡി എന്നീ ഹ്രസ്വചിത്രങ്ങളുമാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ വി.കെ.ജോസഫ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ആറ് മണിക്ക് അമാര്‍ ലെനിനും 6.30ന് സുബര്‍ണ രേഖയും പ്രദര്‍ശിപ്പിക്കും. വ്യാഴാഴ്ച സുനില്‍ ഞാളിയത്തും വെള്ളിയാഴ്ച ജിനേഷ് കുമാര്‍ എരമവും പ്രഭാഷണം നടത്തും. ഘട്ടക്കിന്റെ ജീവിത സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.