വടകര: എംഎല്‍എയെ തുടര്‍ച്ചയായി അവഹേളിക്കുന്ന വടകര നഗരസഭയുടെ നടപടിക്കെതിരെ ഇന്ന് (ചൊവ്വ) വടകരയില്‍
യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധം. ചെയര്‍പേഴ്‌സനെ നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തെന്ന് പെരുംനുണ പ്രചരിപ്പിക്കുന്ന സിപിഎം നുണബോംബ് രാഷ്ട്രീയത്തിനെതിരെ വൈകുന്നേരം 4.30ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടക്കുമെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതൃത്വം അറിയിച്ചു. അഞ്ചു വിളക്കിന് സമീപത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും.
