വടകര: ഡിജിറ്റല്‍ ഇന്ത്യ ലാന്റ് റെക്കോര്‍ഡ് മോഡേണൈസേഷന്‍ പ്രോഗ്രാമിന് കീഴില്‍ (ഡിഎല്‍ആര്‍എംപി) കേന്ദ്ര ഗ്രാമ
വികസന മന്ത്രാലയം- ലാന്‍ഡ് റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും സംസ്ഥാന സര്‍വേയും ഭൂരേഖയും വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘നക്ഷ പൈലറ്റ് പ്രോഗ്രാം’ ജില്ലാതല ഉദ്ഘാടനം വടകരയില്‍ നടന്നു. റോയല്‍ ഓഡിറ്റോറിയത്തില്‍ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സര്‍വേ മേഖലയിലെ ഡിജിറ്റലൈസേഷനാണ് നക്ഷ പൈലറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജിയോ സ്‌പേഷ്യല്‍ മാപ്പിംഗ് നടത്തുന്നതിനും കൃത്യമായ സ്വത്ത് രേഖകള്‍ സൃഷ്ടിക്കുന്നതിനും ഡ്രോണുകള്‍ വിന്യസിക്കും. ഇതു സംബന്ധിച്ച ഡാറ്റ വസ്തു നികുതി രേഖകളുമായി സംയോജിപ്പിക്കും. ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ വിപുലമായ ഭൂമി സര്‍വേ ഉപകരണങ്ങള്‍ ഉപയോഗിക്കും. രാജ്യത്തെ 150 ലധികം നഗരങ്ങളില്‍ ഒരു വര്‍ഷത്തെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. പൈലറ്റ് പ്രോജക്ടിന്റെ
ഫലത്തെ അടിസ്ഥാനമാക്കി പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കും.
നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സര്‍വ്വേ റെയിഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഒ.ഗീതാ കുമാരി പദ്ധതി വിശദീകരണം നടത്തി, നടക്കുതാഴ വില്ലേജ് ഓഫീസര്‍ എന്‍.അബ്ദുല്‍സലാം, വടകര വില്ലേജ് ഓഫീസര്‍ വി.കെ.രതീശന്‍, ഐഇസി നോഡല്‍ ഓഫീസര്‍ കെ.എം.മുഹമ്മദലി, സര്‍വ്വേ ഓഫ് ഇന്ത്യ പ്രതിനിധി അംബി ടി എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വടകര പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍ രഞ്ജിത്ത് സ്വാഗതവും ടെക്‌നിക്കല്‍ അസിസ്റ്റന്റ് സിജി ടിപി നന്ദിയും പറഞ്ഞു.