തിയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 26 ന് രാവിലെ ഗണപതി ഹോമത്തോടെയാണ് തുടക്കം. തുടര്‍ന്ന് 10 ന് നിവേദ്യ പൂജ, 12 ന് ഉച്ചപൂജ, 3 ന് കലവറ ഘോഷയാത്ര, 6.30 ന് കൊടിയേറ്റ്, 7.30 ന് അരിചാര്‍ത്തല്‍ തുടര്‍ന്ന് 8 മുതല്‍ കലാപരിപാടികള്‍.
27 ന് 9 മുതല്‍ കലവറനിറക്കലും തുടര്‍ന്ന് വിവിധ ദേവതകള്‍ക്കുള്ള വെള്ളാട്ടവും. 8.30 ന് തൃക്കലശം വരവ്, പൂക്കലശം വരവ്, തമ്പോലം, വെടിക്കെട്ട്, 10 മുതല്‍ ഗുളികന്‍ അസുര പുത്രന്‍ വെള്ളാട്ട് എന്നിവ നടക്കും. 28 ന് രാവിലെ 9 മുതല്‍ വിവിധ തിറകള്‍ 12.30 ന് അന്നദാനവും തുടര്‍ന്ന് ഭഗവതി തിരുമുടിവെപ്പ്, തിരുടി പറിക്കല്‍ എന്നിവക്ക് ശേഷം ഗുരുസിയോടെ സമാപനം.