നാദാപുരം: ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനാരോഗ്യ
വിഭാഗം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച ബീഫ് സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്. രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കുമ്മങ്കോട് ബിസ്മില്ല ബീഫ് സ്റ്റാളിനെതിരെയാണ് നടപടി. വൃത്തിഹീനവും അസഹ്യ ദുര്‍ഗന്ധം വഹിക്കുന്ന അവസ്ഥയിലും പോത്ത്, കുട്ടന്‍ എന്നിവയെ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നതുമായ സ്ഥാപനം അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവ് നല്‍കി.
പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളില്‍ നിന്നു പിഴയീടാക്കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജെഎച്ച്‌ഐ കെ.ബാബു, സി.പ്രസാദ്, വി.പി.റീന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ ജെ തൈക്കണ്ടിയില്‍ അറിയിച്ചു