വടകര: എടോടി-കരിമ്പനപ്പാലം റോഡില്‍ തൈവളപ്പില്‍ ശിവ-ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനാഘോഷവും ശിവരാത്രി
മഹോത്സവവും 19, 26 തീയ്യതികളില്‍ നടക്കും. നാളെ (ബുധനാഴ്ച)പ്രതിഷ്ഠാദിനത്തില്‍ കാലത്ത് 6 മണിക്ക് നിര്‍മാല്യം, 6.20ന് അഭിഷേകം, 7 മണിക്ക് പ്രതിഷ്ഠാദിന പൂജ, ഉച്ച 12.30 ന് അന്നദാനം എന്നിവ നടക്കും. ശിവരാത്രി നാളായ 26ന് കാലത്ത് 5.30 ന് നട തുറക്കല്‍, 6 മണിക്ക് നിര്‍മ്മാല്യം, 6.20 ന് അഭിഷേകം, 8 മണിക്ക് ഉഷ പൂജ, വൈകുന്നേരം 6.30 ന് ദീപാരാധന, 7 മണിക്ക് താലപ്പൊലി (പരേതനായ ഈച്ചീന്റെ കീഴില്‍ ബാബുവിന്റെ വസതിയില്‍ നിന്നു പുറപ്പെട്ട് നഗര പ്രദിക്ഷണത്തോടെ ക്ഷേത്രത്തില്‍
എത്തിച്ചേരുന്നു). രാത്രി 7.30 ന് 108 ഇളനീര്‍ അഭിഷേകം, 8 മണി മുതല്‍ പ്രദേശവാസികളുടെ കലാപരിപാടികള്‍, 12.30 ന് മറിമായം ഫെയിം അനില്‍ ബേബി, ഓസ്‌കാര്‍ മനോജ്, അഷ്‌കര്‍ കലാഭവന്‍ എന്നിവര്‍ നയിക്കുന്ന ലൈവ് സ്റ്റേജ് ഷോ, പുലര്‍ച്ചെ 4.30 ന് നാദസ്വരമേളത്തോടെ കലശ അഭിഷേകം.

