വടകര: കേന്ദ്ര അവഗണനക്കും വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തിനുമെതിരെ സിപിഎം നേതൃത്വത്തില്‍ ഫെബ്രുവരി
25ന് നടക്കുന്ന കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധ സമരത്തിന്റെ പ്രചരണാര്‍ഥം വടകര ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥക്ക് തുടക്കമായി.
മണിയൂര്‍ ലോക്കലിലെ അട്ടക്കുണ്ട് കടവില്‍ സി.ഭാസ്‌കരന്‍ ജാഥാ ക്യാപ്റ്റന്‍ ടി.പി.ഗോപാലന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു.
ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തഴയപ്പെട്ട പി.കെ.ദിവാകരന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, കെ.കെ.ദിനേശന്‍, കെ.പുഷ്പജ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെ
ഹാരാര്‍പണം ചെയ്തു. പി.സുരേഷ് സ്വാഗതം പറഞ്ഞു.
19, 20,21 തിയ്യതികളിലായി വടകര ഏരിയയിലെ മണിയൂര്‍, തിരുവള്ളൂര്‍, വില്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തുകളിലെയും വടകര മുനിസിപ്പാലിറ്റിലെയും വിവിധ ലോക്കലുകളിലെ പര്യടനത്തിന് ശേഷം 21ന് പുതുപ്പണം സൗത്ത് ലോക്കലിലെ അരവിന്ദ ഘോഷ് റോഡില്‍ ജാഥ സമാപിക്കും.
ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്‍ ലീഡറായ ജാഥയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ ഉപലീഡറും ഏരിയാ കമ്മിറ്റി അംഗം
ടി.സി.രമേശന്‍ മാനേജറും പി.കെ.ദിവാകരന്‍ പൈലറ്റുമാണ്.
വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മണിയൂരിലെ പലയിടത്തും പ്രതിഷേധ പ്രകടനം നടന്നിരുന്നു. നേതൃത്വത്തിന്റെ ഇടപെടലോടെ പ്രതിഷേധം നിലച്ച മട്ടാണ്. ഇതിനു പിന്നാലെയാണ് ഏരിയാ ജാഥയില്‍ പൈലറ്റായി പി.കെ.ദിവാകരന്‍ പങ്കെടുക്കുന്നത്. ഇദ്ദേഹം ഏത് കമ്മിറ്റിയിലാണ് പ്രവര്‍ത്തിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.