വില്യാപ്പള്ളി: കല്ലേരിയില്‍ ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കല്ലുള്ള പറമ്പത്ത്
ജിതിന്റെ ഭാര്യ ശ്യാമിലിയാണ് (25) മരിച്ചത്. ഇന്നലെ രാത്രിയാണ് ശ്യാമിലിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെയും മറ്റും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ജിതിന്‍. കണ്ണൂര്‍ സ്വദേശിനിയാണ് ശ്യാമിലി. ഇവര്‍ക്ക് ഒരു മകനുണ്ട്. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
