മുയിപ്പോത്ത്: പരിസ്ഥിതി പ്രാധാന്യമുള്ള പുറക്കാമലയില്‍ കരിങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തി പ്രാപിക്കുന്നിതിനിടെ അക്രമവുമായി ക്വാറി മാഫിയ രംഗത്ത്. ഖനന നീക്കത്തിന്റെ ഭാഗമായി കംപ്രസര്‍ ഉപയോഗിച്ച് കുഴിയെടുക്കാനുള്ള നീക്കം ചോദ്യം ചെയ്ത സംരക്ഷണ സമിതി പ്രവര്‍ത്തകരെ ക്വാറി മാഫിയ ആക്രമിച്ചു. സംരക്ഷണ സമിതി കണ്‍വീനര്‍ എം.എം.പ്രജീഷ്, സമരസമിതി നേതാക്കളായ കെ. ലോഹ്യ, വി.പി മോഹനന്‍. എം.കെ. മുരളീധരന്‍ വി.എം.അസയിനാര്‍, ഡി.കെ മനു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ക്വാറി കുത്തകകളുടെ ഗുണ്ടകള്‍ പുറക്കാമല കേന്ദ്രീകരിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നു പുറക്കാമല സംരക്ഷണ സമിതി കുറ്റപ്പെടുത്തി. ജനാധിപത്യപരമായി സമരം ചെയ്യുന്ന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ പ്രകോപനമുണ്ടാക്കുകയാണ് ക്വാറി മാഫിയ സംഘം ചെയ്യുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സംരക്ഷണ സമിതി പ്രവര്‍ത്തകരെ അക്രമിച്ച നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. ചെയര്‍മാന്‍ ഇല്ല്യാസ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു.
വി.എ.ബാലകൃഷ്ണന്‍. മധുപുഴയരികത്ത്, കമ്മന അബ്ദുറഹ്‌മാന്‍, ടി.പി.വിനോദന്‍, സുരേഷ്ബാബു എ.ടി, കീഴ്പോട്ട് അമ്മത്, സജീവന്‍.പി.എം, ഇല്ലത്ത് അബ്ദു റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. ഖനനത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.