വടകര: യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍
അനുസ്മരണം നടത്തി. അനുസ്മരണയോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ ഉദ്ഘാടനം ചെയ്തു. സി.നിജിന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബാബു ഒഞ്ചിയം, പറമ്പത്ത് പ്രഭാകരന്‍, സതീശന്‍ കുരിയാടി, സി.കെ ഹരിദാസന്‍, പി.ടി.കെ.നജ്മല്‍, സുധീഷ് വള്ളില്‍, ദില്‍രാജ് പനോളി, രഞ്ജിത്ത് കണ്ണോത്ത്, പി എസ് രഞ്ജിത്ത് കുമാര്‍, ഫസലു, ജുനൈദ് കാര്‍ത്തികപ്പള്ളി, കാര്‍ത്തിക് ചോറോട് എന്നിവര്‍ സംസാരിച്ചു.
