തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനിലയായിരിക്കുമെന്ന്
കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉച്ചക്ക് കൂടുതല്‍ നേരം നേരിട്ട് വെയിലേല്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും.
