നാദാപുരം: പാത്രത്തില്‍ തല കുടുങ്ങിയ രണ്ട് വയസുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. തൂണേരി കോമത്ത് കണ്ടി
ഷജീറിന്റെ മകന്‍ ആദി അമാനാണ് കുടുങ്ങിയത്. വീട്ടില്‍ കളിക്കുന്നതിനിടയില്‍ തല പാത്രത്തില്‍ പെട്ടുപോവുകയായിരുന്നു. വീട്ടുകാര്‍ പലതവണ ശ്രമിച്ചിട്ടും രക്ഷയില്ലെന്നു വന്നതോടെയാണ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.
നാദാപുര അഗ്നിരക്ഷാ നിലയത്തില്‍ എത്തിയതിനു പിന്നാലെ സേനാംഗങ്ങള്‍ പെട്ടെന്ന് തന്നെ ദൗത്യം വിജയിപ്പിച്ചു. കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റാന്‍ അധികം സമയം വേണ്ടിവന്നില്ല. ആദി അമാന് ഒരു പരിക്കും ഇല്ല. ഈ സമയം വരെ പേടി കൂടാതെയും കരയാതെയും ആദി അമന്‍ സഹകരിച്ചു. കുട്ടിയെ സേനാംഗങ്ങള്‍ സന്തോഷപൂര്‍വം യാത്രയാക്കി.