അഴിയൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന ക്യാമ്പയിനിന്റെ
ഭാഗമായി അഴിയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും
അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂളില്‍ നടന്ന പരിപാടി സിപിഎം അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.പി.പ്രീജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനഃശാസ്ത്ര കൗണ്‍സിലറും മഴവില്‍ മനോരമ ചാനലിലൂടെ പ്രശസ്തനുമായ ലിതേഷ് കോളയാട് മോട്ടിവേഷന്‍ ക്ലാസെടുത്തു. മേഖല സെക്രട്ടറി കെ.സുജേഷ്, മേഖല കമ്മിറ്റി അംഗം കെ.പി.സുബിന, ലോക്കല്‍ സെക്രട്ടറി ടി.കെ.ജയരാജന്, ലോക്കല്‍ കമ്മിറ്റി അംഗം ബി.സുജിത്ത് എന്നിവര്‍ സംസാരിച്ചു. ആശങ്ക ഇല്ലാതാക്കി കൂടുതല്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു ക്ലാസെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.