വില്യാപ്പള്ളി: കഴിഞ്ഞ ദിവസം തീവെപ്പ് നടന്ന മൈക്കുളങ്ങരക്ക് അടുത്ത പ്രദേശമായ കണിയാങ്കണ്ടിപാലത്തിനു സമീപം
സിപിഎം സംഘാടക സമിതി ഓഫീസ് തകര്‍ത്ത നിലയില്‍. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച സംഘാടക സമിതി ഓഫീസും കൊടികളും കൊടിമരങ്ങളുമാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചിരിക്കുന്നത്. ഇന്നു രാവിലെയാണ് ഇക്കാര്യം നാട്ടുകാര്‍ അറിയുന്നത്. വടകര പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെയാണ് മൈക്കുളങ്ങരതാഴെ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ ഭാഗമായ പന്തലും കസേരകളും സാമൂഹിക
വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചത്. ഇതില്‍ വ്യാപകമായ പ്രതിഷേധം അലയടിച്ചു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മൈക്കുളങ്ങരതാഴെ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ ഭാഗമായ പന്തലും കസേരകളും സാമൂഹിക
