വി.ജെ.ജ്യോതിഷയുടെ പരിശീലക ടി.ദീപയെ ഷാഫി പറമ്പില്‍ എംപി ആദരിച്ചു. 10 വര്‍ഷമായി വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകയായിരുന്നു വടകര പഴങ്കാവ് സ്വദേശിനി തയ്യുള്ളതില്‍ ദീപ്തി.
2013 മുതല്‍ കെസിഎ അക്കാദമിയില്‍ പരിശീലകയാണ്. ഇപ്പോള്‍ മേമുണ്ട എച്ച്എസ്എസ് കായിക അധ്യാപികയാണ്. ഇന്ത്യന്‍ സീനിയര്‍ ടീം അംഗങ്ങളായ മിന്നുമണി, സജ്ന, കഴിഞ്ഞവര്‍ഷം അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച നജ്‌ല എന്നിവരെയും ദീപ്തി പരിശീലിപ്പിച്ചിരുന്നു.
ആദരിക്കല്‍ ചടങ്ങില്‍ കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്‍, കെ.വി.രാജന്‍, എം.വേണുഗോപാലന്‍, വി.കെ.രാജന്‍, കെ.വി.ദിവാകരന്‍, സി.എച്ച്.സുഭാഷ്, പി.സദാനന്ദന്‍, എം.ആര്‍.പ്രദീപന്‍, ദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.