കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വ്വതി പരമേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി മധുസുദനന്‍ വളയം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വി.എം.ചന്ദ്രന്‍, വാര്‍ഡ് അംഗം ഒ.വനജ, കെ.പി.വിജയന്‍, കെ.കെ.അബ്ദുറഹ്‌മാന്‍ ഹാജി, സി.പി.ബാലകൃഷ്ണന്‍, ടി.സുരേന്ദ്രന്‍, കുനിയില്‍ അനന്തന്‍, വാസു കരിമ്പാച്ചേരി എന്നിവര്‍ പ്രസംഗിച്ചു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ് ജേതാവ് എ.കെ.ശ്രീജിത്ത്, ഹരികൃഷ്ണ, ചാമക്കാലില്‍ സനീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
