
പതിനാലാമത് നാടക പുരസ്‌കാരത്തിന് നാടക നടന്‍ സുഗുണേഷ് കുറ്റിയില്‍ അര്‍ഹനായി. വിത്സണ്‍ സാമുവല്‍ ചെയര്‍മാനും കെ.ആര്‍.മോഹന്‍ദാസ്, ഡോ: യു.ഹേമന്ത് കുമാര്‍, അഡ്വ: കെ.പി.അശോക് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും കെ.ആര്‍.മോഹന്‍ദാസ് രൂപകല്‍പന ചെയ്ത മെമന്റോയും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് രണ്ടിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. നിരവധി നാടകങ്ങളില്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ വടകര സ്വദേശിയായ സുഗുണേഷ് കുറ്റിയില്‍ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുമുണ്ട്. പുതുപ്പണത്ത് കോഴിക്കോട് റൂറല്‍ എസ്പി ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ എസ്എന്‍ഡിപി യോഗം വടകര ശാഖ സെക്രട്ടറിയാണ്. ശ്രീനാരായണ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. പ്രമുഖ സോഷ്യലിസ്റ്റ് പരേതനായ കുറ്റിയില്‍ നാരായണന്റെ മകനാണ്.