വടകര: കോട്ടക്കടവില്‍ റെയില്‍വേ മേല്‍പാലം അനുവദിക്കണമെന്ന് സിപിഐ അങ്ങാടിത്താഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
നഗരസഭയിലെ തീരദേശ മേഖലയിലുള്ള പത്തിലേറെ വാര്‍ഡുകളിലുള്ളവര്‍ യാത്ര ദുരിതം അനുഭവിക്കുകയാണ്. കോട്ടക്കടവ് റെയില്‍വേ ഗേറ്റ് അടക്കുന്ന സമയം ദേശീയ പാതയിലേക്ക് നീണ്ട് കിടക്കുന്ന വാഹനങ്ങളുടെ നിര ഹൈവേയിലും ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. കെ.അശോകന്റെ വസതിയില്‍ നടന്ന സമ്മേളനം ലോക്കല്‍ സെക്രട്ടരി സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കയ്യില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണന്‍, എം. വി
വാസന്തി, ഇ.കെ ശ്രീലത, കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ സെക്രട്ടരിയായി കിഴക്കയില്‍ അശോകനെ തെരഞ്ഞെടുത്തു.

