കോഴിക്കോട്: അഞ്ച് വര്‍ഷത്തെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക വിതരണം സംബന്ധിച്ച്
ഉടനടി തീരുമാനമുണ്ടാകണമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. 2019 ജൂലൈയില്‍ ചെയ്യേണ്ടിയിരുന്ന പരിഷ്‌കരണം 2024 ല്‍ നടപ്പാക്കിയെങ്കിലും കുടിശിക അനുവദിച്ചിരുന്നില്ല.
സംസ്ഥാന ട്രഷറര്‍ വി.വി. ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കോട്ടയില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.സേതുമാധവന്‍, പി.കെ.രാധാകൃഷ്ണന്‍, ടി.ജയപ്രകാശ്, ഡി.ദേവദാസന്‍, കെ.പ്രബോധ്ചന്ദ്രന്‍, പി.കൃഷ്ണന്‍, അബ്ദുള്‍ സലാം, പി. അശോകന്‍, ഇ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.