നാദാപുരം റോഡ്: മടപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നൂറ്റഞ്ചാം വാര്‍ഷികം ‘ജ്വല്‍സ് 2025’കലാവിരുന്നായി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. മിമിക്രി – സിനിമാ താരം ദേവരാജ് ദേവ് മുഖ്യാതിഥിയായി.
പി.ടി.എ പ്രസിഡന്റ് സുനീഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം വിമല നിര്‍വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ ബിന്ദു ജി.നാഗത്ത്, കെ.പി.പവിത്രന്‍ എന്നിവര്‍ക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്ഉപഹാരം സമര്‍പിച്ചു.
സ്‌കൂളിന് ഊരാളുങ്കല്‍ ബാങ്ക് നല്‍കിയ വേസ്റ്റ്ബിന്‍ ഒഞ്ചിയം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യു.എം സുരേന്ദ്രന്‍ സെ ക്രട്ടറി എം.എന്‍.ബാലകൃഷ്ണന്‍ എന്നിവരില്‍ നിന്നു പ്രിന്‍സിപ്പല്‍ രഞ്ജിത്ത് ലാല്‍ എം.പി ഏറ്റുവാങ്ങി.
മാതൃസംഗമം വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശികല ദിനേശ് വിതരണം ചെയ്തു. പി.എം.രമ്യ, പ്രീജിത്ത് കുമാര്‍, സജിത്ത് കല്ലിടുക്കില്‍, രഞ്ജിത്ത് ലാല്‍, എ.പി.സിജു, സി.നീമ, ബാബു എ.പി, മൂസ നാസര്‍,എ.പി.നാസര്‍, സി.കെ സുരേന്ദ്രന്‍, നവനി ജെ അനില്‍, ബിന്ദു ജി നാഗത്ത്, കെ.പി.പവിത്രന്‍, ടി.എം.സുനില്‍, റോമിള എം.പി, പല്ലവി പി, രാഖി കെ, അനിത കെ.പി, വിനീത കേയെന്‍, സായിജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, ഫ്യൂഷന്‍ ഡാന്‍സ്, നൃത്തനൃത്ത്യങ്ങള്‍, പളിയനൃത്തം, ഗാനമേള എന്നിവയും അരങ്ങേറി.