ഓര്‍ക്കാട്ടേരി: സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രില്‍ 19, 20 തിയതികളില്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കും. സമ്മേളന
നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഓര്‍ക്കാട്ടേരി വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം ജില്ല എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.സത്യന്‍, മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, കെ.ഗംഗാധരകുറുപ്പ്, ഒ.എം.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: ഇ.രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), ടി.പി.റഷീദ്, കെ.കെ.രഞ്ജീഷ്, കെ പി സൗമ്യ (വൈ: ചെയര്‍മാന്മാര്‍), ഒ എം അശോകന്‍ (ജനറല്‍ കണ്‍വീനര്‍), എ.കെ.കുഞ്ഞിക്കണാരന്‍, ആര്‍.കെ.ഗംഗാധരന്‍, എം.സുനില്‍കുമാര്‍ ((കണ്‍വീനര്‍മാര്‍), കെ ജയപ്രകാശ് (ട്രഷറര്‍).