വില്ല്യാപ്പള്ളി: മൈക്കുളങ്ങരയില്‍ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ പന്തലും
കസേരകളും ഇരുട്ടിന്റെ മറവില്‍ കത്തിച്ചാമ്പലാക്കിയവരെ കണ്ടെത്താന്‍ സമഗ്രമായ പോലീസ് അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷട്രീയമായ അഭിപ്രായ വ്യത്യാസങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാത്ത സ്ഥലത്ത് സംശയങ്ങളുണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള സാമൂഹ്യ ദ്രോഹികളെ കണ്ടെത്തണം. മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.