പന്തലുമുള്‍പ്പെടെ തീവെച്ച് നശിപ്പിച്ച സാമൂഹിക വിരുദ്ധരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചെമ്മരത്തൂര്‍ മേക്കോത്ത് ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയ സാമൂഹിക വിരുദ്ധര്‍ തന്നെയാണ് ഇതിനു പിന്നിലുമെന്ന് സംശയമുണ്ട്. ഈ മേഖലയിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പോലീസിലുള്ള ബന്ധങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
ബിജെപി ലീഗല്‍ സെല്‍ കോ-കണ്‍വീനര്‍ അഡ്വ: ദിലീപ്, മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി, വിപിന്‍ ചന്ദ്രന്‍, ചെത്തില്‍ ബാലന്‍, പി.കെ.രാജന്‍, കെ.എം.അജിത്ത്, പി.കെ.സുധി, രാജേഷ് മങ്ങാട്ട് എന്നിവരും കൂടെ ഉണ്ടായിരുന്നു.