വടകര: രാഷ്ട്രീയ യുവജനതാദള്‍-സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത വില്യാപ്പള്ളി പഞ്ചായത്ത് ഏകദിനക്യാമ്പ് നടത്തുന്നതിനു വേണ്ടി
സജ്ജമാക്കിയ പന്തലിനും കസേരകള്‍ക്കും തീയിട്ടു. മൈക്കുളങ്ങര താഴെ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പന്തലിന്റെ ഒരു ഭാഗവും
ഇരുന്നൂറ്റമ്പതോളം ഫൈബര്‍ കസേരകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇന്ന് നടക്കുന്ന പഞ്ചായത്ത്തല ക്യാമ്പിനു വേണ്ടി ഒരുക്കിയ പന്തലിനും കസേരകള്‍ക്കും നേരെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീയിട്ടതെന്ന് കരുതുന്നു. അടുത്ത വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് ബഹളം വെച്ചതിനു പിന്നാലെ ആളുകള്‍ ഓടിക്കൂടി
തീയണക്കുകയായിരുന്നു. അപ്പോഴേക്കും കസേരകള്‍ ഏതാണ്ട് തീ വിഴുങ്ങിയിരുന്നു. പന്തലിനു പിടിച്ച തീ കെടുത്താനായി. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.
പെട്രോള്‍ പോലെയുള്ള ദ്രാവകം ഉപയോഗിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നു. അടുക്കിവെച്ചതും അല്ലാത്തതുമായ കസേരകള്‍ കൂട്ടിയിട്ട് തരി പോലും അവശേഷിക്കാത്ത രൂപത്തിലാണ് തീവെച്ച് നശിപ്പിച്ചത്. രാവിലെ കാണുമ്പോള്‍ വെറും ചാരമായ നിലയിലാണ് സ്ഥലം.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍ മൈക്കുളങ്ങരയില്‍ പ്രകടനം നടത്തി നേരത്തേ നിശ്ചയിച്ചതുപോലെ ക്യാമ്പ്
നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അതിക്രമത്തിന് പിന്നില്‍ ആരെന്നു വ്യക്തമല്ല. ആര്‍ജെഡിക്ക് കാര്യമായ വേരോട്ടമുള്ള സ്ഥലമാണിത്. ഫലപ്രദമായ അന്വേഷണം നടത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു.