പാതിരപ്പറ്റ : പാതിരപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠദിന മഹോത്സത്തോട നുബന്ധിച്ച്
ഗ്രാമപ്രദക്ഷിണമായ താലപ്പൊലി നടന്നു. ദീപരാധനയ്ക്ക് ശേഷം പാതിരിപ്പറ്റയിലെ വിവിധ
പ്രദേശങ്ങളിലൂടെ നീങ്ങിയ ഘോഷയാത്ര രാത്രി വൈകി ക്ഷേത്രത്തിൽ
തിരിച്ചെത്തി. വാദ്യഘോഷങ്ങളും വിവിധ നിശ്ചല ദൃശ്യത്തോടെയും
നീങ്ങിയ ഘോഷയാത്രയിൽ വൻ പുരുഷാരം അണിനിരന്നു.
രാവിലെ നടന്ന ആധ്യാത്മിക സദസിൽ ബ്രഹ്മകുമാരി ഷീബ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.പി.രാഘവൻ സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി. വിജിലേഷ് നിർവ്വഹിച്ചു. വാർഡ് അംഗം എൻ. നവ്യ അധ്യക്ഷത വഹിച്ചു.